ഓവർസീസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി പുതുവത്സര ദിനത്തോടനുബന്ധിച്ച് വഫ്ര കാർഷിക മേഖലയിലെ തൊഴിലാളികൾക്ക് കിറ്റ് നൽകുന്നു
കുവൈത്ത് സിറ്റി: ഓവർസീസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി പുതുവത്സര ദിനത്തോടനുബന്ധിച്ച് വഫ്ര കാർഷിക മേഖലയിലെ ഇന്ത്യ, ബംഗ്ലാദേശ് സ്വദേശികളായ തൊഴിലാളികൾക്കായി ഭക്ഷണവും പുതുവത്സര സമ്മാനവും ഉൾപ്പെടെയുള്ള കിറ്റുകൾ വിതരണം ചെയ്തു. സ്വദേശി പ്രമുഖനും ഫാം ഉടമയുമായ ഖാലിദ് സഅദ് താഹിർ അൽ ദമാക് മുഖ്യാതിഥിയായി പങ്കെടുത്തു. എൻ.സി.പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ട്രഷറർ രവീന്ദ്രൻ, ഭാരവാഹികളായ സണ്ണി മിറാൻഡ, ശ്രീബിൻ, മാത്യു ജോൺ, രവി മണ്ണായത്ത്, ബിജുമോൻ ബാനു എന്നിവർ നേതൃത്വം നൽകി. ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവിസ് പ്രസിഡൻറ് അശോകൻ തിരുവനന്തപുരം, ചെയർമാൻ ഹമീദ് പാലേരി, അബ്ദുൽ അസീസ് കാലിക്കറ്റ് എന്നിവർ സംസാരിച്ചു. ഒ.എൻ.സി.പി കുവൈത്ത് പ്രസിഡൻറ് ജീവ്സ് എരിഞ്ചേരി സ്വാഗതവും ജനറൽ സെക്രട്ടറി അരുൾ രാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.