മെട്രോ മെഡിക്കൽ ഗ്രൂപ്പ്​ ചെയർമാൻ മുസ്​തഫ ഹംസ, ഒാൺകോസ്​റ്റ്​ ചീഫ്​ ഒാപറേറ്റിങ്​ ഒാഫിസർ ഡോ. രമേശ്​ ആനന്ദദാസ് ധാരണപത്രം കൈമാറുന്നു

ഒാൺകോസ്​റ്റ്​ ഉപഭോക്​താക്കൾക്കും ജീവനക്കാർക്കും മെട്രോയിൽ ആനുകൂല്യങ്ങൾ

കുവൈത്ത്​ സിറ്റി: ഒാൺകോസ്​റ്റ്​ ജീവനക്കാർക്കും ബ്ലൂബെറി ഫാമിലി മെംബർ കാർഡ്​ ഉടമകളായ ഉപഭോക്​താക്കൾക്കും മെട്രോ മെഡിക്കൽ ഗ്രൂപ്പിന്​ കീഴിലുള്ള ആതുരാലയങ്ങളിൽ ചികിത്സക്കും മരുന്നിനും നിരക്കിളവും മറ്റ ആനുകൂല്യങ്ങളും ലഭിക്കും. കാർഡുകൾക്കുടമകളായ മൂന്നര ലക്ഷത്തോളം വരുന്ന ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിൽ പ്രീമിയം ഗുണനിലവാരമുള്ള ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്ന്​ ഇരു മാനേജ്​മെൻറുകളും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ​

മെട്രോ മെഡിക്കൽ ഗ്രൂപ്പി​െൻറ ഫർവാനിയ, സാൽമിയ എന്നിവിടങ്ങളിൽ നിലവിലുള്ള എല്ലാ ശാഖകൾക്കും പുറമെ അത്യാധുനിക ചികിത്സാസൗകര്യങ്ങളുമായി ഫഹാഹീൽ മക്ക സ്ട്രീറ്റിൽ അടുത്ത് തന്നെ പ്രവർത്തനസജ്ജമാവുന്ന നാലാമത്തെ ശാഖലയിലും ആനുകൂല്യങ്ങൾ ലഭ്യമാക്കും. എക്​സ്​റേ, അൾട്രാസൗണ്ട്​, ഡെക്​സാ സ്​കാൻ (ബോൺ മൈനറൽ ഡെൻസിറ്റി), എം.ആർ.​െഎ, സി.ടി സ്​കാൻ, ഡെർമറ്റോളജി, കോസ്​മറ്റോളജി, ഇ.എൻ.ടി, ഒാർത്തോപീഡിക്​സ്​, ഒഫ്​താൽമോളജി, ജനറൽ, ഫിസിയോ തെറപ്പി, ഡേ കെയർ സർജറി, ഇൻഹൗസ്​ ലാബ്​ ടെസ്​റ്റ്​, ഒപ്​ടിക്കൽ ഷോറൂം (ഫ്രെയിം, ലെൻസ്​, സർവീസ്​) തുടങ്ങിയവയിൽ 15 ശതമാനവും ഡെൻറൽ ചികിത്സയിൽ പത്ത്​ ശതമാനവും ഫാർമസിയിൽ അഞ്ച്​ ശതമാനവും ആണ്​ നിരക്കിളവ്​ നൽകുക.

ഇതിന്​ പുറമെയുള്ള പ്രത്യേകാനുകൂല്യങ്ങൾ അതത്​ സമയങ്ങളിൽ പ്രഖ്യാപിക്കുമെന്ന്​ മെട്രോ മെഡിക്കൽ കെയർ ഗ്രൂപ്പ്‌ ചെയർമാൻ മുസ്തഫ ഹംസ അറിയിച്ചു. മെട്രോയിൽ ചികിത്സ തേടുന്നവർക്ക്​ ഒാൺകോസ്​റ്റിലും ഡിസ്​കൗണ്ടും ആനുകൂല്യങ്ങളും നൽകുന്നത്​ പരിഗണിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച പ്രഖ്യാപനം ഒരു മാസത്തിനകം നടത്തുമെന്നും ഒാൺകോസ്​റ്റ്​ ചീഫ്​ ഒാപറേറ്റിങ്​ ഒാഫിസർ രമേശ്​ ആനന്ദദാസ്​ പറഞ്ഞു. സാൽമിയ സൂപ്പർ മെട്രോയിൽ നടന്ന വാർത്താസമ്മേളനത്തിൽ മെട്രോ മെഡിക്കൽ കെയർ ഗ്രൂപ്പ്‌ ചെയർമാൻ മുസ്തഫ ഹംസ, ഒാൺകോസ്​റ്റ്​ ചീഫ്​ ഒാപറേറ്റിങ്​ ഒാഫിസർ രമേശ്​ ആനന്ദദാസ്​ എന്നിവരെ കൂടാതെ മെട്രോ അഡ്​മിൻ ആൻഡ്​ ബിസിനസ്​ ഡെവലപ്​മെൻറ്​ മാനേജർ ഫൈസൽ ഹംസ, ഒാൺകോസ്​റ്റ്​ മാർക്കറ്റിങ്​ മാനേജർ രിഹാം നാസർ എന്നിവരും സംബന്ധിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.