കുവൈത്ത് സിറ്റി: ഗ്രാൻഡ് ഹൈപ്പറിൽ ഓണം വിപുലമായി ആഘോഷിക്കും. ഓണം ഷോപ്പിങ്ങിനൊപ്പം കലാപരിപാടികളും മത്സരങ്ങളും ആസ്വദിക്കാവുന്ന തരത്തിലാണ് ഒരുക്കം. എല്ലാ ഗോസറി, വെജിറ്റബിൾ, ഗാർമെന്റ്സ് വിഭാഗങ്ങളിലും പ്രത്യേക ഓഫർ തുടങ്ങിയിട്ടുണ്ട്. ഷുവൈക്ക് ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ ബുധനാഴ്ച മുതൽ വിവിധ കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും.
ഫാഷൻ ഷോ, പായസ മത്സരം, ഉറിയടി, കസേരകളി തുടങ്ങിയവയിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. ഗ്രാൻഡ് അൽറായ് ശാഖയിൽ പായസമേള സംഘടിപ്പിച്ചിട്ടുണ്ട്. 24 വിഭവങ്ങൾ അടങ്ങിയ ഓണസദ്യയുടെ ബുക്കിങ് സെപ്റ്റംബർ ആറുവരെ തുടരും. ബുക്കിങ്ങിനും മത്സര രജിസ്ട്രേഷനും 68690257 നമ്പറിൽ ബന്ധപ്പെടാമെന്ന് ഗ്രാൻഡ് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.