‘വാക്ക്’ ഓണാഘോഷം രക്ഷാധികാരി റിയാസ് കാവുമ്പുറം ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ വളാഞ്ചേരിക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈത്ത് (വാക്ക്) ഓണാഘോഷം ഫഹാഹീൽ യൂനിറ്റി സെന്ററിൽ നടന്നു. പ്രസിഡന്റ് ഷമീർ വളാഞ്ചേരി അധ്യക്ഷതവഹിച്ചു. രക്ഷാധികാരി റിയാസ് കാവുമ്പുറം ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി ഷൗക്കത്ത് വളാഞ്ചേരി ആശംസ നേർന്നു. പരിപാടി യിൽ മുഖ്യാതിഥിയായി പങ്കെടുത്ത മാക് പ്രസിഡന്റ് അഡ്വ. ബഷിർ മലബാർ നേരിടുന്ന യാത്ര പ്രശ്നങ്ങൾക്കും മറ്റുമുള്ള പരിഹാരത്തിനായി എല്ലാ സംഘടനകളും കൂട്ടായി നിൽക്കണമെന്ന് അദ്ദേഹം തന്റെ ആശംസ പ്രസംഗത്തിൽ അഭ്യർഥിച്ചു. ട്രഷറർ ഫാസിൽ വടക്കും മുറി, എക്സി അംഗം ജുനൈദ് എന്നിവർ സംസാരിച്ചു. കൺവീനർ ഫഹദ് പള്ളിയാലിൽ സ്വാഗതവും വൈസ് പ്രസി. ലത്തീഫ് നന്ദിയും പറഞ്ഞു.
നദീർ,ഫാരിസ് കല്ലൻ, പ്രജുൽ മാധവൻ, ഫസൽ വലിയകുന്ന്, അഖിൽ, ഫക്രുദ്ദീൻ, റൗഫ്, സന്തോഷ് വലിയകുന്ന്, ഷംസു എടയൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വാക് അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, ഗെയിമുകൾ, ഹൽവാസ് കുവൈത്ത് അവതരിപ്പിച്ച ഗാനമേള തുടങ്ങിയ ആഘോഷത്തിന് കൊഴുപ്പേകി. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.