‘ഓണത്തനിമ’ പോസ്റ്റർ പ്രകാശനകർമം ഷഫാസ് അഹമ്മദ് നിർവഹിക്കുന്നു
തനിമ കുവൈത്ത് ‘ഓണത്തനിമ’ പോസ്റ്റർ പ്രകാശനം
കുവൈത്ത് സിറ്റി: തനിമ കുവൈത്ത് നവംബർ 28ന് അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിൽ സംഘടിപ്പിക്കുന്ന ‘ഓണത്തനിമ’ ആഘോഷത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. പ്രോഗ്രാം കൺവീനർ ബിനിൽ സ്കറിയയിൽനിന്ന് ഷഫാസ് അഹമ്മദ് പോസ്റ്റർ ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.
ദേശീയ വടംവലി മത്സരം, പേൾ ഓഫ് ദി സ്കൂൾ അവാർഡ് സമർപ്പണം, ഘോഷയാത്ര എന്നിവ ആഘോഷഭാഗമായി നടക്കും. 19ാം ദേശീയ വടംവലി മത്സരത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചതായി സ്പോർട്സ് കൺവീനർ ജിൻസ് മാത്യു അറിയിച്ചു.
തനിമ കൺവീനർ ജോജിമോൻ തോമസ് അധ്യക്ഷതവഹിച്ചു. സീനിയർ ഹാർഡ്കോർ അംഗങ്ങളായ ബാബുജി ബത്തേരി, ജേക്കബ് വർഗീസ്, ദിലീപ് ഡികെ, ഉഷ ദിലീപ്, മുബാറക്ക് കാമ്പ്രത്ത്, കുമാർ തൃത്താല, റാണ വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു. ഓഫിസ് സെക്രട്ടറി ജിനു കെ. അബ്രഹാം സ്വാഗതവും ജോ. കൺവീനർ വിജേഷ് വേലായുധൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.