ഒമാൻ ആഭ്യന്തര മന്ത്രി കുവൈത്ത് അമീറുമായി നടത്തിയ കൂടിക്കാഴ്ച

ഒമാൻ ആഭ്യന്തര മന്ത്രി കുവൈത്തിൽ; അമീറുമായി കൂടികാഴ്ച നടത്തി

കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയും പ്രതിനിധിസംഘവും കുവൈത്തിലെത്തി. സംഘത്തെ ബയാൻ പാലസിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സ്വീകരിച്ചു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകൾ ആഭ്യന്തര മന്ത്രി അമീറിനെ അറിയിച്ചു. കുവൈത്തിലെ ജനങ്ങൾക്ക് അദ്ദേഹം കൂടുതൽ ക്ഷേമവും ആരോഗ്യവും ആശംസിച്ചു.

കുവൈത്തും ഒമാനും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധവും വിവിധ മേഖലകളിൽ അവയെ ശക്തിപ്പെടുത്തുന്നതിനുള്ള താൽപര്യവും മന്ത്രി അറിയിച്ചു. ഒമാൻ സുൽത്താനും ജനങ്ങൾക്കും കുവൈത്ത് അമീർ ആശംസകൾ നേർന്നു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ജ്ഞാനപൂർവകമായ നേതൃത്വത്തിൽ ഒമാന് കൂടുതൽ ക്ഷേമവും വികസനവും കൈവരട്ടെയെന്നും ആശംസിച്ചു. കുവൈത്ത് ആക്ടിംഗ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ്, ഉന്നത അമീരി ദിവാൻ ഉദ്യോഗസ്ഥർ എന്നിവരും കൂടികാഴ്ചയിൽ പങ്കെടുത്തു.

Tags:    
News Summary - Oman's Home Affairs Minister in Kuwait; Meets with Emir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.