കുവൈത്ത് സിറ്റി: എണ്ണ ഉൽപാദനത്തിൽ അന്താരാഷ്ട്ര വിപണി സ്ഥിരത കൈവരിക്കാനുള്ള ശ്രമങ്ങളെ കുവൈത്ത് പിന്തുണക്കുന്നതായി എണ്ണ മന്ത്രി താരിഖ് അൽ റൂമി. ഒപെക് പ്ലസ് തീരുമാനങ്ങൾ വിപണിയിലെ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കിയാണ് എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി താരിഖ് അൽ റൂമി
എണ്ണ വിപണിയുടെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് തനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്. ഒപെക് ശ്രമങ്ങൾ ഊർജ സുരക്ഷയും വിപണി സന്തുലിതാവസ്ഥയും ലക്ഷ്യമിടുന്നു.
ആഗോള സാമ്പത്തിക വളർച്ചയെ പിന്തുണക്കുന്നതിനും എണ്ണ വിപണിയിലുള്ള നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും സഹായിക്കുന്നതാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒപെക് സംയുക്ത മന്ത്രിതല നിരീക്ഷണ സമിതിയുടെ 61ാമത് മന്ത്രിതല യോഗത്തിത്തിനുശേഷം എണ്ണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓൺലൈനായി നടന്ന യോഗത്തിൽ ഒപെക്കിലെ കുവൈത്ത് ഗവർണർ മുഹമ്മദ് ഖുദൂർ അൽ ഷാത്തി, കുവൈത്ത് ദേശീയ പ്രതിനിധി ശൈഖ് അബ്ദുല്ല സബാഹ് സാലിം അൽ ഹുമൂദ് അസ്സബാഹ് എന്നിവരടങ്ങുന്ന ഔദ്യോഗിക പ്രതിനിധി സംഘവും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.