എണ്ണവില തിരിച്ചുകയറുന്നു; ബാരലിന്​ 35.34 ഡോളർ

കുവൈത്ത്​ സിറ്റി: കുവൈത്ത്​ അടക്കമുള്ള എണ്ണ ഉൽപാദക രാജ്യങ്ങൾക്ക്​ ആ​ശ്വാസമേകി പെട്രോളിയം വില തിരിച്ചുകയറുന്നു. കോവിഡ്​ പ്രതിസന്ധിയിൽ കൂപ്പുകുത്തിയ വില, വിവിധ രാജ്യങ്ങൾ വിപണി പതിയെ തുറക്കുകയും വ്യവസായ പ്രവർത്തനങ്ങൾ സജീവമായിത്തുടങ്ങുകയും ചെയ്യുന്നതോടെയാണ്​ ഉയർന്നത്​. കുവൈത്ത്​ പെട്രോളിയത്തിന്​ കഴിഞ്ഞദിവസം ബാരലിന്​ 35.34 ഡോളർ വില രേഖപ്പെടുത്തി. താരതമ്യേന വില കൂടുതലുള്ള ബ്ര​െൻറ്​ ക്രൂഡോയിലിന്​ ബാരലിന്​ 42.30 ഡോളർ വില ലഭിച്ചു. ഏപ്രിലിൽ കുവൈത്ത്​ പെട്രോളിയം ബാരലിന്​ 11.86 ഡോളർ വരെ കൂപ്പുകുത്തിയിരുന്നു. ഉൽപാദന ചെലവിനേക്കാൾ താഴെയായിരുന്നു ഇൗ വില. എണ്ണ ഉൽപാദക രാജ്യങ്ങളുടെ ബജറ്റ്​ തകിടം മറിക്കുന്നതും സാമ്പത്തിക നില തകർക്കുന്നതുമായിരുന്നു ഇൗ നില.

ലോക രാജ്യങ്ങളിൽ പടർന്ന കോവിഡ്​ -19 ആണ്​ എണ്ണവില കൂപ്പുകുത്താൻ കാരണം. കോവിഡ്​ പ്രതിസന്ധിയിൽ ലോകം ലോക്​ഡൗണിലായതോടെ ഉൽപാദന പ്രവർത്തനങ്ങൾ നിലക്കുകയും വിപണി നിശ്ചലാവസ്ഥയിലേക്ക്​ നീങ്ങുകയും ചെയ്​തതാണ്​ എണ്ണ വിലയിൽ പ്രതിഫലിച്ചത്​. കുവൈത്ത്​ സർക്കാർ, മുഖ്യവരുമാനമായ പെ​ട്രോളിയം ബാരലിന്​ 55 ഡോളർ വില കണക്കാക്കിയാണ്​ ബജറ്റ്​ തയാറാക്കിയത്​. ബജറ്റ്​ തയാറാക്കുന്ന ഘട്ടത്തിൽ ബാരലിന്​ 65 ഡോളർ വിലയുണ്ടായിരുന്നു. ​കോവിഡ്​ വൈറസ്​ അന്തർദേശീയ തലത്തിൽ വിപണിയെ പിടിച്ചുലച്ചതോടെ എണ്ണവിലയും ഇടിഞ്ഞു. 
കൂടുതൽ രാജ്യങ്ങൾ നിയന്ത്രണങ്ങൾ നീക്കി വിപണി സജീവമാക്കാൻ ആലോചിക്കുന്നു. ഇത്​ വരുംമാസങ്ങളിൽ​ പെട്രോളിയം വില ഉയരാൻ കാരണമാവുമെന്നാണ്​ വിലയിരുത്തൽ.

Tags:    
News Summary - oil-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.