ശിവദാസൻ പിലാക്കാട്ട്, റിഹാബ് തൊണ്ടിയിൽ, ആർ.എൻ. ഷൗക്കത്ത് അലി
ഒ.ഐ.സി.സി കുവൈത്ത് കോഴിക്കോട് ജില്ല ഭാരവാഹികൾ
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.
പുതിയ മെംബർഷിപ്പിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമായ ജില്ലാ കമ്മിറ്റിയെ നിരീക്ഷകനായെത്തിയ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ മുതലിബാണ് നിലവിലുള്ള ഭാരവാഹികളുടെയും നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉൾപ്പെടെയുള്ള ഭാരവാഹികളുടെയും സാന്നിധ്യത്തിൽ പ്രഖ്യാപിച്ചത്.
ഭാരവാഹികൾ: ശിവദാസൻ പിലാക്കാട്ട് (പ്രസിഡന്റ്), റിഹാബ് തൊണ്ടിയിൽ (ജനറൽ സെക്രട്ടറി), ആർ.എൻ. ഷൗക്കത്ത് അലി (ട്രഷറർ), സി.കെ. ഉബൈദ്, മനാഫ് മാത്തോട്ടം (വൈസ് പ്രസിഡന്റുമാർ), തുളസീധരൻ ബേപ്പൂർ, വിനോദ് നടുവിലയിൽ, പി.എസ്. ഷമീർ, ഫെമീർ ജാൻ (സെക്രട്ടറിമാർ), നിസാർ നിലയടത് (സ്പോർട്സ് സെക്രട്ടറി). നാഷനൽ കമ്മിറ്റി പ്രതിനിധികളായി കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, ടി.കെ. ശംസുദ്ദീൻ, ഷബീർ കൊയിലാണ്ടി, ടി.എം. പ്രജു എന്നിവരും തെരെഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.