ഒ.​െഎ.സി.സി 'കാരുണ്യ സ്​പർശം' ഉദ്​ഘാടനം ചെയ്​തു

കുവൈത്ത്​ സിറ്റി: ഒ.ഐ.സി.സി കുവൈത്ത്​ കണ്ണൂർ ജില്ലാ കമ്മിറ്റി ആവിഷ്കരിച്ച 'കാരുണ്യസ്പർശം' സാന്ത്വന പരിപാടി മേലെച്ചൊവ്വ പ്രത്യാശ ഭവനിൽ ഡി.സി.സി പ്രസിഡൻറ്​ അഡ്വ. മാർട്ടിൻ ജോർജ് നിർവ്വഹിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഒക്​ടോബർ 31നാണ്​ പരിപാടി നടത്തിയത്​. എളയാവൂർ വെസ്​റ്റ മണ്ഡലം കോൺഗ്രസ്​ കമ്മിറ്റിയുമായി സഹകരിച്ച്​ നടത്തിയ പരിപാടിയിൽ മണ്ഡലം പ്രസിഡൻറ്​ ടി. പ്രദീപ് അധ്യക്ഷത വഹിച്ചു.

കോർപറേഷൻ വിദ്യാഭ്യാസ സ്​റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, എളയാവൂർ ബ്ലോക്ക് കോൺഗ്രസ്​ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സുധീർ പയ്യനാടൻ, സുനിൽ മണ്ടേൻ, കോർപറേഷൻ കൗൺസിലർ പ്രകാശൻ പയ്യനാടൻ, മേലെ ചൊവ്വ ബൂത്ത് കോൺഗ്രസ്​ കമ്മിറ്റി പ്രസിഡൻറ്​ പി. ജഗദീശൻ, മുണ്ടയാട് ബൂത്ത് പ്രസിഡൻറ്​ കെ. ജയദീപ്, പി.കെ. ജയൻ, കണ്യത്ത് സുധി, സിസ്​റ്റർ ജിന, പ്രത്യാശ ഭവൻ അംഗം ടി.വൈ. ജോസ് എന്നിവർ സംസാരിച്ചു. ഫാ. സണ്ണി തോട്ടപ്പള്ളി സ്വാഗതവും റോബിൻ നന്ദിയും പറഞ്ഞു. കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറ്​ പി.ടി. തോമസ് എം.എൽ.എയുടെ അനുഗ്രാശംസകൾക്ക് നന്ദി രേഖപ്പെടുത്തിയ കാരുണ്യസ്പർശം കൺവീനർ ജിംസൺ മാത്യു ചെറുപുഴ, ജോയൻറ് കൺവീനർ ഷരൺ കോമത്ത് എന്നിവർ സേവന തല്പരരും സുമനസുകളുമായ കൂടുതൽ ഒ.ഐ.സി.സി അംഗങ്ങളെ ഉൾപ്പെടുത്തി കണ്ണൂർ ജില്ലയിലെ എല്ലാ മണ്ഡലം കമ്മറ്റികളിലും പദ്ധതി നടപ്പാക്കുമെന്ന് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.