ഒ.ഐ.സി.സി ജവഹർലാൽ നെഹ്റു ജന്മദിനാഘോഷം വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്യുന്നു
കുവൈറ്റ് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി 136 മത് ജവഹർലാൽ നെഹ്റു ജന്മദിനം ആഘോഷിച്ചു. നാഷനൽ പ്രസിഡന്റ് സാമുവൽ കാട്ടൂർ കളീക്കൽ അധ്യക്ഷതവഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. പുരോഗമന ഇന്ത്യക്കായി നെഹ്റു നൽകിയ സംഭാവനകളെ അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു.
മുൻ ജോയന്റ് ട്രഷറർ ഋഷി ജേക്കബ് ആശംസകൾ അറിയിച്ചു. വർക്കിങ് പ്രസിഡന്റ് ബി.എസ്.പിള്ള സ്വാഗതവും സംഘടന ചുമതലയുള്ള ജന.സെക്രട്ടറി എം.എ. നിസ്സാം നന്ദിയും പറഞ്ഞു. ജന.സെക്രട്ടറി ജോയ് കരിവാളൂർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.