കുവൈത്ത് സിറ്റി: സ്വദേശി വീടുകളിലേക്ക് ഗാർഹിക തൊഴിലാളികളെ ലഭ്യമാക്കുന്ന ഓഫിസുകളിൽ നടന്ന പരിശോധനകളിൽ നിരവധി ഇഖാമ നിയമലംഘകർ പിടിയിലായി.
ജഹ്റ ഗവർണറേറ്റിെൻറ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഓഫിസുകളിലാണ് സുരക്ഷാ വിഭാഗത്തിെൻറ പരിശോധന അരങ്ങേറിയത്. മറ്റു വീടുകളിൽനിന്ന് ഒളിച്ചോടിയെത്തിയ നിരവധി ഗാർഹിക തൊഴിലാളികളാണ് പിടിയിലായത്. വിസ കാലാവധി തീർന്ന ഇവരിൽ പലരുടെയും ഇഖാമ പുതുക്കിയിട്ടില്ലെന്ന് കണ്ടെത്തി. ഒളിച്ചോടിയെത്തുന്നവർക്ക് അഭയം നൽകുന്ന ഓഫിസുകളെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നിയമലംഘകരായ ഗാർഹിക തൊഴിലാളികളെ ജോലിക്കുവെക്കുന്ന വീട്ടുടമകൾക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ രാജ്യത്തെ മറ്റ് ഗവർണറേറ്റുകളിലും സമാനമായ പരിശോധനയുണ്ടാകുമെന്ന സൂചനയാണ് അധികൃതർ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.