കുവൈത്ത് സിറ്റി: നായര്‍ സർവിസ് സൊസൈറ്റി, കുവൈത്ത് ഇൗ വര്‍ഷത്തെ ഓണാഘോഷ പരിപാടിയായ ‘പൊന്നോണം 2018'െൻറ ഫ്ലയര്‍ പ്രകാശനം ചെയ്തു. സാല്മിയയില് നടന്ന ചടങ്ങില്‍ പ്രസിഡൻറ് പ്രസാദ് പത്മനാഭന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സജിത് സി. നായർ, ട്രഷറര്‍ ഹരികുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
നൗഷാദ് സിഗ്നേച്ചര്‍ റസ്റ്റാറൻറ് ഫര്‍വാനിയ മാനേജിങ് ഡയറക്ടര്‍ എം.കെ.ആർ. മേനോന് ഓണാഘോഷ ഫ്ലയറും ദാര്‍ അല്‍ സഹ മാര്‍ക്കറ്റിങ് സി.ഇ.ഒ അനീഷ് നായര്‍ എൻ.എസ്.എസ് വെല്‍ഫെയര്‍ ബ്രോഷറും രാധാകൃഷ്ണ പിള്ള ഓണസദ്യ കൂപ്പണും പ്രകാശനം ചെയ്തു. ഈ വര്‍ഷത്തെ ഓണപ്പരിപാടി ‘പൊന്നോണം’ ഒക്ടോബര്‍ 12ന് ഖൈത്താൻ കാർമല്‍ ഇന്ത്യന്‍ സ്കൂളിൽ നടക്കും.
സംഘടന ഈ വര്‍ഷം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡൻറ് വിശദീകരിച്ചു. നൗഷാദ് സിഗ്നേച്ചര്‍ റസ്റ്റാറൻറ് എം.ഡി. എം.കെ.ആർ. മേനോന്, ദാര്‍ അല്‍ സഹ സി.ഇ.ഒ അനീഷ് നായര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.