കുവൈത്ത് സിറ്റി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ എൻ. ചന്ദ്രബാബു നായിഡുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് എൻ.ആർ.ഐ ടി.ഡി.പി കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) കുവൈത്ത് ചാപ്റ്റർ പിന്തുണയും ഏകോപനവും നൽകി. എൻ.ആർ.ഐ ടി.ഡി.പി കുവൈത്ത് അനുബന്ധ സംഘടനകളുടെ ഇരുന്നൂറിലേറെ അംഗങ്ങൾ രക്തദാനം ചെയ്തു.
രക്തദാന പ്രവർത്തനങ്ങളിൽ തുടർച്ചയായ ഇടപെടലിനും രക്ത ദാന ക്യാമ്പുകൾ വിജയകരമായി ഏകോപിപ്പിച്ചതിനും ബി.ഡി.കെ കുവൈറ്റ്ത്ത് ചാപ്റ്ററിന് സ്റ്റേറ്റ് പ്രസിഡന്റ് പള്ള ശ്രീനിവാസ റാവുവിന്റെ അഭിനന്ദന പത്രം ചടങ്ങിൽ കൈമാറി. രക്തദാന ക്യാമ്പുകളോ ബോധവൽക്കരണ പരിപാടികളോ സംഘടിപ്പിക്കാൻ താൽപര്യമുള്ളവർ ബി.ഡി.കെ കുവൈത്ത് ചാപ്റ്ററിനെ 69997588 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.