'നോട്ടം' ഹ്രസ്വ ചലച്ചിത്രോത്സവം' എൻട്രി ക്ഷണിച്ചു

കുവൈത്ത്​ സിറ്റി: കേരള അസോസിയേഷൻ കുവൈത്ത്​ നടത്തുന്ന എട്ടാമത് കണിയാപുരം രാമചന്ദ്രൻ മെമ്മോറിയൽ അന്താരാഷ്​ട്ര ഹ്രസ്വ ചലച്ചിത്രോത്സവം ഡിസംബർ അവസാന വാരം ഒാൺലൈനായി നടത്തും.പ്രവാസ ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര മേളകളിലൊന്നായ 'നോട്ടം' ഇത്തവണ കോവിഡ്​ പശ്ചാത്തലത്തിൽ വിപുലമായ രീതിയിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്​ ഒാൺലൈനിലാണ്​ നടത്തുന്നത്​.

2016ന്​ ശേഷം നിർമിച്ച യു ട്യൂബിലോ മറ്റു ഓൺലൈൻ മീഡിയകളിലോ പ്രദർശിപ്പിക്കാത്ത, മുൻവർഷങ്ങളിൽ 'നോട്ടം' ഫെസ്​റ്റിവലിൽ പങ്കെടുക്കാത്ത 15 മിനിറ്റിൽ കുറവുള്ള ഹ്രസ്വചിത്രങ്ങൾ ആണ് മത്സരത്തിൽ ഉൾപ്പെടുത്തുക.

എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ഡിസബർ 10. വിശദവിവരങ്ങൾക്ക്‌ 00965 -60753530, 55831679, 97287058, 60642533 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ടുക.പ്രമുഖ ചലച്ചിത്ര സംവിധായകരും സാ​േങ്കതിക പ്രവർത്തകരും ഉൾപ്പെട്ട ജൂറിയാണ്​ ചിത്രങ്ങൾ വിലയിരുത്തുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.