കുവൈത്ത് സിറ്റി: പ്രവാസി മലയാളി സമൂഹത്തിലേക്ക് സർക്കാർ സേവനങ്ങൾ എത്തിക്കാനും രണ്ടാം ലോകകേരള സഭയിലേക്ക് നിർദേശങ്ങൾ സ്വീകരിക്കാനുമായി മലയാളി സംഘടനാ പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഡിസംബർ 21 ശനിയാഴ്ച വൈകീട്ട് 5.30ന് അബ്ബാസിയ ഹൈഡൈൻ ഒാഡിറ്റോറിയത്തിലാണ് പരിപാടി. പ്രവാസി മലയാളി സമൂഹത്തിെൻറ ജീവനത്തിനും വളർച്ചക്കും സുരക്ഷിതത്വത്തിനുമായി ഒട്ടേറെ പദ്ധതികൾ കേരള സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്ന് എൻ. അജിത്കുമാർ പറഞ്ഞു.
നോർക്ക റൂട്ട്സ്, പ്രവാസി ക്ഷേമനിധി ബോർഡ്, സംസ്ഥാന തൊഴിൽ വകുപ്പ് ഉൾപ്പെടെ സർക്കാർ വകുപ്പുകൾ വിവിധ പ്രവാസി സൗഹൃദ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇവ പ്രവാസികളിൽ കൃത്യമായി എത്തിക്കാനാണ് യോഗമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിലെ കേരള സർക്കാർ ലീഗൽ കൗൺസിലറായി ചുമതലയേറ്റ അഡ്വ. രാജേഷ് സാഗർ നിയമ സഹായ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അബ്ബാസിയ കല സെൻററിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ സാം പൈനുംമൂട്, ടി.വി. ഹിക്മത്ത്, ടി.കെ. സൈജു എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.