നോർക്ക കെയർ പ്ലസ് രജിസ്ട്രേഷൻ തിയ്യതി നീട്ടണം: കത്തയച്ച് പ്രവാസി വെൽഫെയർ
കുവൈത്ത് സിറ്റി: പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമായി നോർക്കാ റൂട്ട്സ് നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള തിയ്യതി നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രവാസി വെൽഫെയർ കുവൈത്ത് നോർക്ക സി.ഇ.ഒ ക്ക് കത്തയച്ചു. സെപ്റ്റംബർ 18ന് എൻറോൾമെന്റ് കാലാവധി അവസാനിക്കാനിരിക്കെ നിരവധി പ്രവാസികൾക്ക് പദ്ധതിയിൽ ചേരാൻ കഴിയാത്ത സാഹചര്യമുണ്ട്.
ഗള്‍ഫ് മേഖലയിലെ നിലവിലെ സാഹചര്യത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി, വരുമാനക്കുറവ്, ജോലി നഷ്ടപ്പെടൽ തുടങ്ങിയ കാരണങ്ങളാൽ ഇപ്പോൾ അംഗത്വമെടുക്കാൻ കഴിയാത്തവർക്കും അവസരം ലഭിക്കണം.
പ്രവാസികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുടെ ഗുണം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിന് എൻറോൾമെന്റ് കാലാവധി നീട്ടാന്‍ സര്‍ക്കാറിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്നും, അടുത്ത പുതുക്കൽ സമയത്തും പുതിയ അംഗങ്ങളെ ചേർക്കാനും ആവശ്യയമായ പ്രീമിയം തെരഞ്ഞെടുക്കാനും നിലവിലെ പ്രീമിയം അപ്ഗ്രേഡ് ചെയ്യാനും അവസരം നൽകണമെന്നും പ്രവാസി വെൽഫെയർ കുവൈത്ത് ആവശ്യപ്പെട്ടു.
നോർക്ക സേവനങ്ങൾ പരിചയപ്പെടുത്തുന്നതിനും രജിസ്ട്രേഷൻ ചെയ്യുന്നതിനുമായി പ്രവാസി വെൽഫയർ കുവൈത്ത് നടത്തുന്ന കാമ്പയിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് നോർക്ക വിംഗ് കൺവീനർ ഖലീലുറഹ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.