സർക്കുലർ തിരുത്തി: കുത്തിവെപ്പ്​ എടുക്കാത്ത വിദേശികൾക്കും കുവൈത്തിലേക്ക്​ വരാം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ വാക്സിൻ എടുക്കാത്തവരുടെ പ്രവേശനവുമായി ബന്ധപ്പെട്ട സർക്കുലർ തിരുത്തി വ്യോമയാന വകുപ്പ്. കഴിഞ്ഞ ദിവസം വിമാനക്കമ്പനികൾക്ക് നൽകിയ സർക്കുലറിൽ 'കുവൈത്തികൾക്ക് മാത്രം' എന്ന ഭാഗമാണ് 'എല്ലാ യാത്രക്കാർക്കും' എന്നാക്കി തിരുത്തിയത്.

കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതി​െൻറ ഭാഗമായി വാക്സിൻ എടുക്കാത്തവർക്ക് ഞായറാഴ്​ച മുതൽ കുവൈത്തിലേക്ക്​ പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസം ഡി.ജി.സി.എ വിമാന കമ്പനികൾക്ക് നൽകിയ സർക്കുലറിൽ വാക്സിനെടുക്കാത്ത സ്വദേശികൾക്ക് മാത്രമാണ് ഈ തീരുമാനം ബാധകം എന്ന് പരാമർശിച്ചിരുന്നു. മന്ത്രിസഭ തീരുമാനത്തിൽ ആശ്വസിച്ചിരുന്ന പ്രാസികളെ ഏറെ നിരാശപ്പെടുത്തിയ ഈ പരാമർശം ആണ് 24 മണിക്കൂറിനുള്ളിൽ അധികൃതർ തിരുത്തിയത്.

കുവൈത്തിലേക്ക് വരുന്ന യാത്രക്കാർ ഇമ്മ്യൂൺ സ്റ്റാറ്റസ് ഉള്ളവരാണെങ്കിൽ പിസിആർ സർട്ടിഫിക്കറ്റോ ഹോം ക്വാറൻറീനോ ആവശ്യമില്ല എന്നായിരുന്നു മന്ത്രിസഭാ തീരുമാനം വാക്സിൻ എടുക്കാത്തവർക്കും അല്ലെങ്കിൽ കുവൈത്ത് അംഗീകരിക്കാത്ത കോവാക്സിൻ പോലുള്ള വാക്സിനുകൾ സ്വീകരിച്ചവർക്കും യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ സർട്ടിഫിക്കറ്റ്, കുവൈത്തിലെത്തിയാൽ ഏഴുദിവസം ഹോം ക്വാറൻറീൻ എന്നീ വ്യവസ്ഥകളോടെ പ്രവേശനം സാധ്യമാകും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.