Posted On
date_range Updated On
date_range കോടതിമുറികളിൽ കൈവിലങ്ങ് വേണ്ട
കുവൈത്ത് സിറ്റി: പ്രതികളെ കോടതിമുറികളിൽ ഹാജരാക്കുമ്പോള്‍ കൈവിലങ്ങ് ധരിപ്പിക്കരുതെന്ന് നിർദേശം. കോടതി തന്നെയാണ്, കുറ്റം തെളിയിക്കപ്പെടുന്നതുവരെ പ്രതികൾ നിരപരാധിയാണെന്ന വാക്കുകളോടെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. തടവുകാരുടെ അന്തസ്സ് കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനമെന്നും ജഡ്ജിമാർ അറിയിച്ചു.
കൈവിലങ്ങ് ധരിക്കുന്നതു മൂലമുണ്ടാകുന്ന മാനസികാവസ്ഥ പ്രതികള്‍ക്ക് തങ്ങളുടെ ഭാഗം കോടതിയുടെ മുന്നില്‍ അവതരിപ്പിക്കുന്നതിന് പ്രയാസം സൃഷ്ടിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കോടതിമുറിക്കു പുറത്ത് പ്രതികൾക്ക് വിലങ്ങുവെക്കുന്നതിന് തടസ്സമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.