കുവൈത്ത് സിറ്റി: കുവൈത്തിലെ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിൽ എത്തിയെന്ന സമൂഹ മാധ്യമ പ്രചാരണം തള്ളി പരിസ്ഥിതി സംരക്ഷണ സൊസൈറ്റി. പരിസ്ഥിതി പബ്ലിക് അതോറിറ്റി ഇതുസംബന്ധിച്ച് പ്രസ്താവന നടത്തുകയോ മുന്നറിയിപ്പ് നൽകുകയോ ചെയ്തിട്ടില്ലെന്ന് സൊസൈറ്റി മേധാവി ഡോ. വജ്ദാൻ അൽ അഖബ് പറഞ്ഞു.
പൊതുവിൽ രാജ്യനിവാസികൾക്ക് ഹാനികരമായ അന്തരീക്ഷം ഇല്ല. മരുഭൂമിയുടെ പ്രത്യേക കാരണം ചില സമയങ്ങളിൽ പൊടിപടലങ്ങൾ കൂടും. ഇത് സ്വാഭാവികമാണ്. പരിസ്ഥിതി പബ്ലിക് അതോറിറ്റിക്ക് സ്ഥിരം പരിശോധന സംവിധാനങ്ങളുണ്ട്. മണൽ നിറഞ്ഞ ഭൂപ്രദേശങ്ങളിൽ സ്വാഭാവികമായുണ്ടാകുന്ന പൊടിക്കാറ്റിനെ മാലിന്യമായി കണ്ടാണ് കുവൈത്തിലെ അന്തരീക്ഷ മാലിന്യം അപകടകരമായ നിലയിൽ എന്ന വിലയിരുത്തലുണ്ടാകുന്നത്.
ആധികാരിക ഉറവിടങ്ങളിൽനിന്ന് മാത്രം വാർത്ത സ്വീകരിക്കണമെന്ന് അവർ അഭ്യർഥിച്ചു. ചില വിദേശ സ്ഥാപനങ്ങൾ കുവൈത്തിലെ അന്തരീക്ഷത്തിന് യോജിക്കാത്ത നിരീക്ഷണ ഉപകരണങ്ങൾ ഉപയോഗിച്ച് തെറ്റായ നിഗമനങ്ങളിൽ എത്തുകയാണെന്നും അവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.