അ​ബ്​​ദു​ല്ല അ​ൽ മു​ദ​ഫ്​ എം.​പി പൊ​തു​മ​രാ​മ​ത്ത്, യു​വ​ജ​ന​കാ​ര്യ​ മ​ന്ത്രി അ​ലി അ​ൽ മൂ​സ​ക്കെ​തി​രെ കു​റ്റ​വി​ചാ​ര​ണ​പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ന്നു

കുവൈത്ത് പൊതുമരാമത്ത് മന്ത്രിക്കെതിരെ അവിശ്വാസപ്രമേയം

കുവൈത്ത് സിറ്റി: കുവൈത്ത് പൊതുമരാമത്ത്, യുവജനകാര്യ മന്ത്രി അലി അൽ മൂസക്കെതിരെ പാർലമെൻറിൽ അവിശ്വാസപ്രമേയം സമർപ്പിച്ചു. ഇദ്ദേഹത്തിനെതിരെ സമർപ്പിച്ച കുറ്റവിചാരണ ചൊവ്വാഴ്ച പാർലമെൻറ് ചർച്ച ചെയ്തതിന് ശേഷമാണ് 10 എം.പിമാർ ഒപ്പിട്ട് അവിശ്വാസപ്രമേയത്തിന് നോട്ടീന് നൽകിയത്. മാർച്ച് 16ന് പ്രമേയം വോട്ടിനിടും. പാസായാൽ മന്ത്രിക്ക് സ്ഥാനം ഒഴിയേണ്ടിവരും. കാർഷിക മത്സ്യവിഭവ അതോറിറ്റിയിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിൽ വീഴ്ചപറ്റിയെന്നും റെഗുലേറ്ററി റിപ്പോർട്ടുകൾക്ക് കൃത്യമായി മറുപടി നൽകുന്നില്ലെന്നും ആരോപിച്ച് അബ്ദുല്ല അൽ മുദഫ് എം.പിയാണ് കുറ്റവിചാരണ കൊണ്ടുവന്നത്.

കഴിഞ്ഞമാസം വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് അവിശ്വാസപ്രമേയം അതിജയിച്ചിരുന്നു. ജനുവരിയിൽ പ്രതിരോധമന്ത്രിക്കെതിരെയും അവിശ്വാസം അവതരിപ്പിക്കപ്പെട്ടു. പാർലമെൻറുമായുള്ള ബന്ധം നന്നാക്കാനായി മന്ത്രിസഭ രാജിവെച്ച് പുനഃസംഘടിപ്പിച്ച ശേഷവും പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല. തുടർച്ചയായി കുറ്റവിചാരണ കൊണ്ടുവന്ന് ഭരണത്തിൽ അസ്ഥിരതയുണ്ടാക്കരുതെന്നാണ് സർക്കാർ പക്ഷത്തിന്റെ പ്രധാന ആവശ്യം.

Tags:    
News Summary - No-confidence motion against Kuwait Public Works Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.