മനോജ് കെ. ജയനെ കുവൈത്ത് വിമാനത്താവളത്തിൽ നൈറ്റിംഗേല്‍സ് ഓഫ് കുവൈത്ത് ഭാരവാഹികൾ സ്വീകരിക്കുന്നു
'നൈറ്റിംഗേല്‍സ് ഗാല- 2024' ഇന്ന്
കുവൈത്ത് സിറ്റി: ഇന്ത്യന്‍ നഴ്സുമാരുടെ കൂട്ടായ്മയായ നൈറ്റിംഗേല്‍സ് ഓഫ് കുവൈത്ത് അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'നൈറ്റിംഗേല്‍സ് ഗാല- 2024' വെള്ളിയാഴ്ച ജലീബ് ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടക്കും. വൈകീട്ട് മൂന്നിന് പരിപാടികൾ ആരംഭിക്കും. ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന നടനും ഗായകനുമായ മനോജ്.കെ.ജയന് വ്യാഴാഴ്ച കുവൈത്തിലെത്തി. കുവൈത്ത് വിമാനത്താവളത്തിൽ പ്രസിഡന്റ് സിറിള്‍ ബി. മാത്യു, സെക്രട്ടറി ട്രീസ എബ്രഹാം, എബി ചാക്കോ തോമസ്, സോബിന്‍ തോമസ്, സൗമ്യ എബ്രഹാം, സുമി ജോണ്‍, ബിന്ദു തങ്കച്ചന് എന്നിവര്‍ മനോജ് കെ. ജയനെ സ്വീകരിച്ചു. ആഘോഷ ഭാഗമായി നഴ്സുമാരും കുട്ടികളും അവതരിപ്പിക്കുന്ന കലാപരിപാടികളും ഡി.കെ ഗ്രൂപ്പിന്റെ വിവിധ പരിപാടികളും ഡീലേഴ്സ് ഗ്രൂപ്പിന്റെ ഗാനമേളയും ക്രമീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.