Posted On
date_range Updated On
date_range ‘ക്ലിക്ക് വിത്ത് അൽ അൻസാരി’ ഫോട്ടോ മൽസര വിജയികളെ പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം കുവൈത്തും അൽ അൻസാരി എക്സ്ചേഞ്ചും ചേർന്നൊരുക്കിയ ‘ക്ലിക്ക് വിത്ത് അൽ അൻസാരി’ ഓണ ഫോട്ടോ കോണ്ടെസ്റ്റ വിജയികളെ പ്രഖ്യാപിച്ചു.
കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധിപേർ പങ്കെടുത്ത മൽസരത്തിൽ ഐഷ മുഹമ്മദ് റഫീഖ്, ടീന സൂസൻ തങ്കച്ചൻ, കെ.എ.രജിത എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. കുവൈത്തിലെ പ്രശസ്ത ഫോട്ടോഗ്രാഫർ നൗഫൽ മൂടാടി, ദുബായിലെ ഫോട്ടോഗ്രാഫ്- വിഷ്വൽ ഡിസൈനർ നജ്മുദ്ധീൻ, ഗൾഫ്‌മാധ്യമം കുവൈത്ത് എഡിറ്റോറിയൽ ഹെഡ് അസ്സലാം, മി ഫ്രണ്ട് പ്രോഗ്രാംസ് ആൻഡ് കോൺടെന്റ് ഹെഡ് ഷെബിൻ എന്നിവർ ചേർന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികൾക്കുള്ള സമ്മാനങ്ങൾ വൈകാതെ കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.