ജലീൽ മനക്കൽപാടത്ത് (പ്രസി.), യൂനുസ് തൊഴുപ്പാടം(ജന. സെക്ര.), ഖലീൽ റഹ്മാൻ (ട്രഷ.)
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി ചേലക്കര നിയോജക മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. മണ്ഡലം പ്രസിഡന്റായി ജലീൽ മനക്കൽപാടത്ത്, സെക്രട്ടറിയായി യൂനുസ് തൊഴുപ്പാടം, ട്രഷററായി ഖലീൽ റഹ്മാൻ എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാർ: എം.കെ.എം അഷറഫ്, നാസർ ചെറുതുരുത്തി, റഷീദ് ഉദുവടി. സെക്രട്ടറിമാർ: മുസ്തഫ ദേശാമംഗലം, കബീർ മുള്ളൂർക്കര, മിദ് ലാജ് പാഞ്ഞാൾ. ജില്ല കൗൺസിലർമാർ: മുഹമ്മദലി ചെറുതുരുത്തി, നാസർ തളി. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ ചേർന്ന മണ്ഡലം ജനറൽ ബോഡി യോഗത്തിൽ അസീസ് പാടൂർ റിട്ടേണിങ് ഓഫിസറായിരുന്നു. അജ്നാസ് പുതുക്കാട് നിരീക്ഷകനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.