കുവൈത്ത് സിറ്റി: മനുഷ്യരിൽ കോവിഡ് 19 സാന്നിധ്യം വേഗത്തിൽ കണ്ടുപിടിക്കാൻ കഴിയുന്ന ഉപകരണങ്ങളും സംവിധാനങ്ങ ളും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സജ്ജമാക്കി. തദ്ദേശീയ, അന്തർദേശീയ മരുന്ന് കമ്പനികളുടെ ഏകോപനത്തിൽ ആരോഗ്യ മന്ത്രാലയം വൈറസ് പരിശോധന ഉപകരണങ്ങൾ കഴിഞ്ഞ ദിവസം രാജ്യത്ത് എത്തിച്ചു. അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷെൻറ അംഗീകാരമുള്ള ഉപകരണം 45 മിനിറ്റിനകം വൈറസ് ബാധ കണ്ടുപിടിക്കാൻ കഴിയുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം മരുന്ന് നിയന്ത്രണ വിഭാഗം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ പറഞ്ഞു.
നേരത്തെ പത്ത് മിനിറ്റിനകം വൈറസ് ബാധ കണ്ടുപിടിക്കാൻ കഴിയുമെന്നായിരുന്നു അവകാശവാദം. വൈറസ് പരിശോധനക്ക് കുവൈത്ത് വിമാനത്താവളത്തിൽ മൂന്ന് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തേക്ക് വരുന്നവർ കോവിഡ് 19 മുക്തമാണെന്ന് ഉറപ്പാക്കാനാണിത്.
ഒരേ സമയം 200 യാത്രക്കാരെ പരിശോധിക്കാനുള്ള സൗകര്യമാണ് ഈ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. മാത്രമല്ല, എല്ലാവിധ മെഡിക്കല്‍ സൗകര്യങ്ങളും സംവിധാനങ്ങളും അടങ്ങിയതാണ് പരിശോധന കേന്ദ്രം. ചൈനയിൽനിന്നാണ് ആരോഗ്യ മന്ത്രാലയം ഉപകരണങ്ങൾ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.