കുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യ ഫാർമസി ലൈസന്‍സിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ മന്ത്രാലയം.പുതിയ നിയമം പ്രകാരം പുതുതായി ഫാർമസി ലൈസൻസിന് അപേക്ഷിക്കുന്ന സ്ഥാപനവും നിലവിലെ ഫാർമസിയും തമ്മിലുള്ള അകലം ചുരുങ്ങിയത് 200 മീറ്റർ വേണം. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രി അഹ്മദ് അൽ അവാദി ഉത്തരവ് പുറപ്പെടുവിച്ചു.
സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ഫാർമസികളുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍. നേരത്തേ ഫാർമസി ലൈസൻസുകൾ കുവൈത്തികൾക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു. അതിനിടെ സ്വകാര്യ ഫാർമസികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ആരോഗ്യമന്ത്രാലയം പ്രത്യേക പരിശോധനയും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് 20 ഫാർമസികളുടെ ലൈസൻസ് റദ്ദാക്കിയിരുന്നു.
അതേസമയം, കോഓപറേറ്റിവ് സൊസൈറ്റികൾ, കമ്യൂണിറ്റി ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, മാർക്കറ്റുകൾ എന്നിവയിൽ സ്ഥിതി ചെയ്യുന്ന ഫാർമസികളെ പുതിയ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.