കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹിന് കീഴില്‍ പുതിയ മന്ത്രിസഭ നിലവില്‍വന്നു. പ്രധാനമന്ത്രി ഉള്‍പ്പെടെ 16 പേരാണ് മന്ത്രിസഭയിലുള്ളത്. ഇതില്‍ ഏഴുപേര്‍ പുതുമുഖങ്ങളാണ്.
അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹാണ് ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹിന് കീഴില്‍ പുതിയ മന്ത്രിസഭ നിലവില്‍വന്നതായി ശനിയാഴ്ച ഉത്തരവിറക്കിയത്. ശൈഖ് സബാഹ് അല്‍ ഖാലിദ് അസ്സബാഹ് (ഒന്നാം ഉപപ്രധാനമന്ത്രി, വിദേശകാര്യം), ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹ് (ഉപപ്രധാനമന്ത്രി, പ്രതിരോധം ), ശൈഖ് ഖാലിദ് അല്‍ ജര്‍റാഹ് അസ്സബാഹ് (ഉപപ്രധാനമന്ത്രി, ആഭ്യന്തരം ), അനസ് അല്‍ സാലിഹ് (ഉപപ്രധാനമന്ത്രി, ധനകാര്യം ), ശൈഖ് സല്‍മാന്‍ അല്‍ ഹമൂദ് അസ്സബാഹ് (വാര്‍ത്താവിതരണം, യുവജനകാര്യം ), ശൈഖ് മുഹമ്മദ് അല്‍ അബ്ദുല്ല അസ്സബാഹ് (മന്ത്രിസഭാകാര്യം, പ്ളാനിങ്), ഹിന്ദ് അല്‍ സബീഹ് ( തൊഴില്‍കാര്യ- സാമൂഹികക്ഷേമം), യാസിര്‍ അല്‍ അബല്‍ (പാര്‍പ്പിടകാര്യം, സേവനകാര്യം) എന്നിവരാണ് മന്ത്രിസ്ഥാനം നിലനിര്‍ത്തിയത്. ഇസാം അബ്ദുല്‍ മുഹ്സിന്‍ അല്‍ മര്‍സൂഖ് ( പെട്രോളിയം, ജല-വൈദ്യുതി ), ഖാലിദ് നാസര്‍ അല്‍ റൗദാന്‍ (വാണിജ്യ- വ്യവസായം), ഡോ. മുഹമ്മദ് അബ്ദുല്ലത്തീഫ് അല്‍ ഫാരിസ് ( വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം), ഡോ. ഫാലിഹ് അല്‍ ഹസ്ബ്( നീതിന്യായം, പാര്‍ലമെന്‍ററികാര്യം ), ഡോ. ജമാല്‍ അല്‍ ഹറബി ( ആരോഗ്യം), മുഹമ്മദ് നാസര്‍ അല്‍ ജബരി (ഒൗഖാഫ്, ഇസ്ലാമികം,
മുനിസിപ്പാലിറ്റി), അബ്ദുറഹിമാന്‍ അല്‍ മുത്വവ്വ ( പൊതുമരാമത്ത്) എന്നിവരാണ് പുതുമുഖങ്ങള്‍. മുന്‍ മന്ത്രിസഭയില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്ന ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹിന്
ഇക്കുറി പ്രതിരോധ വകുപ്പ് ലഭിച്ചപ്പോള്‍ പ്രതിരോധം കൈകാര്യം ചെയ്തിരുന്ന ശൈഖ് ഖാലിദ് അല്‍ ജര്‍റാഹ് അസ്സബാഹ് ആഭ്യന്തരത്തിലേക്ക് മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.