കുവൈത്ത് സിറ്റി: ഹൈവേകളിലും പൊതുഇടങ്ങളിലും സ്ഥാപിക്കുന്ന ബിൽബോർഡുകൾക്ക് പുതിയ ലൈറ്റിങ് ചട്ടങ്ങൾ നടപ്പിലാക്കുന്നതായി കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ഇലക്ട്രോണിക് പരസ്യങ്ങളുടെ തെളിച്ചവും ലൈറ്റിങ് പവറും ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച പരിധിക്കുള്ളിൽ ആയിരിക്കണമെന്ന് ഡയറക്ടർ ജനറൽ എൻജിനീയർ മനൽ അൽ-അസ്ഫോർ വ്യക്തമാക്കി.
ഡ്രൈവർമാരുടെ സുരക്ഷയെ ബാധിക്കുന്ന മിന്നുന്ന വെളിച്ചവും തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കവും കർശനമായി വിലക്കിയിട്ടുണ്ട്. പരസ്യ ടെൻഡറുകളിൽ പങ്കെടുക്കുന്ന കമ്പനികൾ ലൈറ്റിങ് പവര്‍ മാനദണ്ഡങ്ങൾ പാലിച്ചതിന്റെ തെളിവുകൾ ഹാജരാക്കണം. ഇലക്ട്രോണിക് പരസ്യ ഉള്ളടക്കങ്ങൾക്ക് ലൈസൻസ് നൽകുന്നതിൽ ആരോഗ്യ മന്ത്രാലയത്തിനും പങ്കുണ്ടാകും.
പൊതുസുരക്ഷയും നിയമാനുസൃതയും ഉറപ്പാക്കുന്നതിനാണ് നടപടികളെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.