ടെർമിനൽ -4 കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാലിഹ് മുഹമ്മദ് അൽ ഉമർ

സന്ദർശിക്കുന്നു

കുവൈത്ത് വിമാനത്താവളം പൂർണ പ്രവർത്തന സജ്ജം; ടെർമിനൽ -4 ഉന്നത ഉദ്യോഗസ്ഥൻ സന്ദർശിച്ചു

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ -4 കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാലിഹ് മുഹമ്മദ് അൽ ഉമർ സന്ദർശിച്ചു. ടെർമിനലിന്റെ പൂർണ പ്രവർത്തന സന്നദ്ധത ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം.

എല്ലാ സംവിധാനങ്ങളും പൂർണ്ണമായും സംയോജിപ്പിച്ചിട്ടുണ്ടെന്നും അംഗീകൃത കസ്റ്റംസ് നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്നും സന്ദർശനത്തിനിടെ അദ്ദേഹം ഉറപ്പുവരുത്തി. കസ്റ്റംസ് അടിസ്ഥാന സൗകര്യങ്ങളുടെ സന്നദ്ധതയും അവലോകനം ചെയ്തു. വിമാനത്താവളത്തിലെ സുഗമമായ പ്രവർത്തനം, കാര്യക്ഷമത, ക്ലിയറൻസ് പ്രക്രിയകളിലെ കൃത്യത, യാത്രക്കാരുടെ ചരക്ക് കൈകാര്യം ചെയ്യൽ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും വിലയിരുത്തി.

സുരക്ഷാ പരിശോധനകൾ, പരിശോധനാ പ്രോട്ടോക്കോളുകൾ, കസ്റ്റംസ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഡിജിറ്റൽ സംവിധാനങ്ങളുടെ സംയോജനം എന്നിവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു.

ഫലപ്രദമായ നിരീക്ഷണ, പരിശോധന പ്രക്രിയകൾ ഉറപ്പാക്കുന്നതിന് നടപടിക്രമങ്ങൾ പാലിക്കുന്നതും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട മികച്ച രീതികൾ സ്വീകരിക്കുന്നതും അത്യാവശ്യമാണെന്ന് സാലിഹ് മുഹമ്മദ് അൽ ഉമർ ചൂണ്ടിക്കാട്ടി. കസ്റ്റംസ് ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടികാട്ടി.

Tags:    
News Summary - Kuwait Airport Fully Operational; High-Ranking Official Visits Terminal 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.