കുവൈത്തിൽ നിന്നുള്ള വിമാന സർവിസുകൾ ഞായറാഴ്ച പുനരാരംഭിക്കും

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നുള്ള വിമാന സർവിസുകൾ ഞായറാഴ്ച മുതൽ പുനരാരംഭിക്കും. കേരളത്തിലെ കൊച്ചി,തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും തിരിച്ചും തിങ്കളാഴ്ച മുതൽ നേരിട്ടുള്ള സർവിസുകൾ ഉണ്ടാകും. കുവൈത്ത് എയർവേസ്, ജസീറ എയർവേസ് എന്നിവ ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.

ഫെബ്രുവരി 28 ന് യു.എസ്-ഇസ്രായേൽ-ഇറാൻ സംഘർഷം ആരംഭിച്ചതിന് പിറകെ കുവൈത്ത് വിമാനത്താവളവും വ്യോമപാതയും അടച്ചിട്ടതിനാൽ വിമാന സർവിസുകൾ നിലച്ചിരുന്നു. വ്യാഴാഴചയാണ് കുവൈത്ത് വ്യോമപാത തുറന്നത്. ഞായറാഴ്ച മുതൽ വിവിധ ഘട്ടങ്ങളിലായി വിമാന സർവിസുകൾ പുനരാരംഭിക്കും.

കുവൈത്ത് എയർവേയ്സ് തിങ്കളാഴ്ച മുതൽ

കുവൈത്ത് എയർവേയ്സ് തിങ്കളാഴ്ച മുതൽ കേരളത്തിലേക്കുള്ള സർവിസുകൾ പുനരാരംഭിക്കും. കൊച്ചിയിലേക്ക് ആഴ്ചയിൽ മൂന്ന് സർവിസും തിരുവന്തപു​രത്തേക്ക് രണ്ടു സർവിസുകളുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് കൊച്ചി സർവിസുകൾ. തിങ്കൾ, വെള്ളി ദിവസങ്ങളിലാണ് തിരുവനന്തപുരത്തേക്ക് വിമാനങ്ങൾ.

ഇതിനൊപ്പം ഞായറാഴ്ച മുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ -4ൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് 35 സർവീസ് നടത്തുമെന്ന് കുവൈത്ത് എയർവേയ്സ് അറിയിച്ചു.

ജസീറ സർവിസുകൾ ബുധനാഴ്ച മുതൽ

കുവൈത്തിൽ നിന്ന് കൊച്ചിയിലേക്ക് ജസീറ എയർവേസ് ആഴ്ചയിൽ മൂന്നു സർവിസുകൾ നടത്തും. കൊച്ചിയിലേക്ക് ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലും കൊച്ചിയിൽ നിന്ന് കുവൈത്തിലേക്ക് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലുമാണ് ജസീറ എയർവേസ് സർവിസുകൾ. കുവൈത്തിൽ നിന്നുള്ള വിമാനങ്ങൾ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് പുറപ്പെടും. കൊച്ചിയിൽ നിന്ന് വൈകീട്ട് 5.25നാണ് കുവൈത്തിലേക്കുള്ള വിമാനങ്ങൾ പുറപ്പെടുക.

Tags:    
News Summary - Flight services from Kuwait will resume on Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.