കുവൈത്ത് സിറ്റി: ഹജ്ജ് കർമ്മത്തിനായി പോകുന്ന കെ.എം.സി.സി പേരാമ്പ്ര മണ്ഡലം പ്രവർത്തക സമിതിഅംഗം സി.കെ.അബ്ദുൽനാസർ കടിയങ്ങാടിന് മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നൽകി. റിഗ്ഗായി ഖസ്ർ ഗർണാത്ത റെസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങ് കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി അസീസ് പേരാമ്പ്ര ഉദ്‌ഘാടനം ചെയ്തു.
അബ്ദുൽ അസീസ് നരക്കോട്ട് ഹജ്ജ് സന്ദേശം നൽകി. സുൽഫിക്കർ,നജീം സബാഹ്, ബഷീർ മേപ്പയൂർ, ലത്തീഫ് അരിക്കുളം, ഫവാസ് സംസാരിച്ചു. സി.കെ നാസർ മറുപടി പ്രസംഗം നടത്തി. കമ്മിറ്റിയുടെ സ്നേഹോപഹാരം പ്രസിഡന്റ് ആർ.കെ.അഷ്‌റഫ് കൈമാറി. ജനറൽ സെക്രട്ടറി റഷീദ് കല്ലൂർ സ്വാഗതവും, ട്രെഷറർ മുഹമ്മദലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.