കുവൈത്ത് സിറ്റി: ആരാധനാലയങ്ങളുടെ ദുരുപയോഗം തടയാനും പ്രവർത്തനം സുതാര്യമാക്കാനും പുതിയ നിയമ ചട്ടക്കൂട് തയാറാക്കിയതായി കുവൈത്ത് ഇസ്‍ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. കരട് നിയമത്തിന് അന്തിമരൂപം നൽകുന്നതിനായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും മന്ത്രാലയം സ്വീകരിച്ചുവരുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
കരട് നിയമം മതാചാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനൊപ്പം, രാഷ്ട്രീയ ഇടപെടൽ, വിദ്വേഷ പ്രചരണം, അനുമതിയില്ലാത്ത ചടങ്ങുകൾ എന്നിവ കർശനമായി നിരോധിക്കും. ഓരോ ആരാധനാലയത്തിനും പ്രത്യേക ബാങ്ക് അക്കൗണ്ട് നിർബന്ധമാക്കുന്നതടക്കമുള്ള സാമ്പത്തിക സുതാര്യതാ വ്യവസ്ഥകളും കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലംഘനങ്ങൾ കണ്ടെത്തിയാൽ സ്ഥാപനം അടച്ചുപൂട്ടുന്നതുൾപ്പെടെ കർശന നടപടികൾക്ക് നിയമം അധികാരം നൽകുന്നു. നിയമം പ്രാബല്യത്തിൽ വന്നാൽ രാജ്യത്തെ ആരാധനാലയങ്ങളുടെ പ്രവർത്തനം കൂടുതൽ നിയന്ത്രിതവും സുതാര്യവുമായിരിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.