കുവൈത്ത് സിറ്റി: കാൽനടക്കാർക്കും റോഡ് മുറിച്ചുകടക്കുന്നവർക്കും ആശ്വാസമായി ഫോർത്ത് റിങ് റോഡിൽ പുതിയ മേൽപ്പാലങ്ങൾ വരുന്നു. ഫോർത്ത് റിങ് റോഡിൽ 16 കാൽനട പാലങ്ങൾ സ്ഥാപിക്കുന്നതിന് മുനിസിപ്പാലിറ്റി അംഗീകാരം നൽകിയതായി ആക്ടിങ് ഡയറക്ടർ ജനറൽ എൻജിനീയർ മനൽ അൽ അസ്ഫോർ പറഞ്ഞു.
പ്രത്യേക ആവശ്യങ്ങളുള്ള ആളുകൾക്ക് ലിഫ്റ്റുകൾ, റാമ്പുകൾ തുടങ്ങിയ പ്രത്യേക സൗകര്യങ്ങൾ, ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്ന മതിയായ സ്ഥലം എന്നിവ നിർദിഷ്ട രൂപകൽപനകളിൽ ഉറപ്പാക്കിയിട്ടുണ്ട്.
പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ, ജനറൽ ട്രാഫിക് ഡിപ്പാർടുമെന്റ് എന്നിവയുമായി ഏകോപിപ്പിച്ചാണ് പാലങ്ങൾക്കായുള്ള സ്ഥലങ്ങൾ തിരഞ്ഞെടുത്തത്. ഹൈവേയുടെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള പഠനം, രൂപകൽപന, മേൽനോട്ടം എന്നിവക്കായി നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.