കുവൈത്ത് സിറ്റി: പത്തുമിനിറ്റ് കൊണ്ട് മനുഷ്യരിലെ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തുന്ന ഉപകരണം കുവൈത്ത ് ഇറക്കുമതി ചെയ്യുന്നു.
ആരോഗ്യ മന്ത്രാലയത്തിലെ മരുന്ന് നിയന്ത്രണ വിഭാഗം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. അടുത്ത വ്യാഴാഴ്ച ഇത് രാജ്യത്തെത്തും. ഞായറാഴ്ച മുതൽ ഉപയോഗിച്ചുതുടങ്ങും.
വിമാനത്താവളത്തിൽ യാത്രക്കാരെ പരിശോധിക്കാൻ പത്തുമിനിറ്റിനുള്ളിൽ ഫലം അറിയുന്ന ഉപകരണം ഉപയോഗിക്കുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. വിരൽ വലിപ്പത്തിലുള്ള ഉപകരണം എത്ര എണ്ണമാണ് എത്തിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. നിരവധി പേരുടെ വൈറസ് പരിശോധന പെെട്ടന്ന് പൂർത്തിയാക്കാൻ പുതിയ ഉപകരണത്തിെൻറ വരവോടെ കഴിയുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.