നേപ്പാളിലെ വിമാന ദുരന്തം; കുവൈത്ത് അനുശോചിച്ചു

കുവൈത്ത് സിറ്റി: നേപ്പാളിലെ പൊഖാറയിലെ വിമാന ദുരന്തത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം സഹതാപവും ഐക്യദാർഢ്യവും അറിയിച്ചു. സംഭവത്തിൽ നേപ്പാൾ, അതിന്റെ നേതൃത്വം, സർക്കാർ, ആളുകൾ, ഇരകളുടെ ബന്ധുക്കൾ എന്നിവരെ മന്ത്രാലയം കുവൈത്തിന്റെ അനുശോചനം അറിയിച്ചു.

നേപ്പാളിലെ വിനോദസഞ്ചാര കേന്ദ്രമായ പൊഖാറയിൽ ഞായറാഴ്ച രാവിലെയാണ് യെതി എയർലൈൻസ് വിമാനം തകർന്നുവീണത്. അപകടത്തിൽ 68 പേർ മരിച്ചിരുന്നു.

Tags:    
News Summary - Nepal plane disaster; Kuwait Condemned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.