കുവൈത്ത് സിറ്റി: കേന്ദ്ര ബജറ്റിൽ പ്രവാസികൾക്കായി ഒരു രൂപപോലും നീക്കിവെക്കാത്തത് പ്രവാസികളോടുള്ള അവഗണനയാണെന്ന് ജെ.സി.സി ഓവർസീസ് കമ്മിറ്റി. കോവിഡ് പ്രതിസന്ധികൾക്കിടയിലും 10 ലക്ഷം കോടിയിൽപരം രൂപ പ്രവാസിനിക്ഷേപം ഈ വർഷം രാജ്യത്തെത്തിച്ച പ്രവാസികളും ഇന്ത്യക്കാരാണെന്ന് കേന്ദ്ര സർക്കാർ മറക്കരുത്. നാളിതുവരെ മാറി മാറി വന്ന കേന്ദ്ര സർക്കാറുകൾ പ്രവാസികളെ ചൂഷണംചെയ്യുക മാത്രമാണ് ചെയ്യുന്നത്. ധനമന്ത്രിയുടെ മറുപടിപ്രസംഗത്തിൽ പ്രവാസി ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കണമെന്നും പ്രസിഡന്റ് പി.ജി. രാജേന്ദ്രൻ, ജന. സെക്രട്ടറി നജീബ് കടലായി, അനിൽ കൊയിലാണ്ടി എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.