കുവൈത്ത് സിറ്റി: ഇന്ത്യയിലെ വിവിധ മെഡിക്കൽ കോളേജുകളിലെ മെറിറ്റു സീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാജുവേഷൻ) ഇന്ന്. കുവൈത്തിൽ അബ്ബാസിയയിലെ ഭാരതീയ വിദ്യാഭവൻ ആണ് പരീക്ഷ കേന്ദ്രം.
മലയാളികൾ അടക്കം കുവൈത്തിലെ നിരവധി വിദ്യാർഥികൾ പരീക്ഷ എഴുതുന്നുണ്ട്. രാവിലെ 11.30 മുതൽ 2.30 വരെയാണ് പരീക്ഷ സമയം. രാവിലെ 8.30ന് പരീക്ഷ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യാൻ വിദ്യാർഥികൾക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. നിശ്ചിത സമയം കഴിഞ്ഞ് എത്തുന്നവരെ ഹാളിൽ പ്രവേശിപ്പിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.