കുവൈത്ത് സിറ്റി: നോവണയാത്ത സമ്മാനം മക്കള്‍ക്കായി കൊടുത്തയച്ച് നവാസ് യാത്രയായി. എന്നേക്കും മനസ്സില്‍നിന്ന് മായാത്ത നോവിന്‍െറ സമ്മാനമായി അത് മാറുമെന്ന് നവാസോ മക്കളോ കരുതിക്കാണില്ല. എല്ലാ പ്രവാസികളെയും പോലെ സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടുമായാണ് ഈ മലയാളി യുവാവും വിമാനം കയറിയത്. വിരഹത്തിന്‍െറ വേദനയെ പ്രതീക്ഷയുടെ പുതപ്പുമൂടി മറച്ചുവെച്ച് ജീവിക്കുന്നതിനിടെ കണ്ണെത്താ ദൂരത്ത് കഴിയുന്ന കണ്‍മണികള്‍ക്കായി ഒരു സമ്മാനം വാങ്ങി.
നാട്ടില്‍ പോവുന്ന സുഹൃത്തിന്‍െറ കൈയില്‍ സ്വര്‍ണമാല കൊടുത്തയക്കുന്ന വിവരം വീട്ടില്‍ വിളിച്ചുപറയുകയും ചെയ്തു. ശനിയാഴ്ച രാവിലെ ഏഴിന് മംഗഫ് നൈസ് ചിക്കന്‍ ബില്‍ഡിങ്ങില്‍ സുഹൃത്തിനടുത്തേക്കുപോയപ്പോഴാണ് പ്രിയപ്പെട്ടവര്‍ക്ക് കണ്ണീരോര്‍മ സമ്മാനിച്ച് മരണം നവാസിനെ മാടിവിളിക്കുന്നത്. സാങ്കേതിക തകരാര്‍മൂലം ലിഫ്റ്റിന്‍െറ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. സ്വാഭാവികമായി ലിഫ്റ്റിലേക്ക് നടന്നുകയറിയപ്പോള്‍ താഴേക്കു പതിക്കുകയായിരുന്നു. പിറകെ വന്ന ലിഫ്റ്റിനടിയില്‍ ഞെരിഞ്ഞമര്‍ന്ന നവാസിനെ രക്ഷിക്കാനുള്ള സമീപവാസികളുടെ ശ്രമം വിഫലമായി. ഇവര്‍ വിവരമറിയിച്ചതനുസരിച്ച് എത്തിയ ഫയര്‍ഫോഴ്സ് നാലുമണിക്കൂര്‍ പണിപ്പെട്ട് 11ഓടെയാണ് മൃതദേഹം പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.