പ്രത്യേക വിനോദ പദ്ധതിയുടെ മാതൃക
കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് പ്രത്യേക വിനോദ പദ്ധതി സ്ഥാപിക്കുന്നതിനുള്ള കരാറിൽ സാമൂഹികകാര്യ മന്ത്രാലയം ഒപ്പുവെച്ചു. കുവൈത്തിലെ യുവ സന്നദ്ധപ്രവർത്തകർ അവതരിപ്പിച്ച പദ്ധതിയുടെ ആശയം സാമൂഹികകാര്യ മന്ത്രി മായ് അൽ ബാഗ്ലി അംഗീകരിക്കുകയായിരുന്നു. മരുഭൂമിയുടെ പശ്ചാത്തലത്തിൽ, കുവൈത്ത് പൈതൃകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാകും ഇത് രൂപപ്പെടുത്തുക.
ആശയം അംഗീകരിച്ച മന്ത്രി നടപ്പിലാക്കുന്നതിനായി കുവൈത്ത് യൂനിയൻ ഓഫ് കൺസ്യൂമർ കോ ഓപറേറേറ്റിവ് സൊസൈറ്റി ചെയർമാൻ അലി അൽ ഫഹദിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഫെബ്രുവരിയിൽ ആരംഭിച്ച് അഞ്ചാഴ്ചത്തേക്കാണ് പദ്ധതി നടപ്പാക്കുക. പ്രാദേശിക ഉൽപന്നങ്ങളുടെ വിൽപനയെ പിന്തുണക്കുന്നതിനായി ഗാർഹിക ഉൽപന്നങ്ങൾക്കും കുടുംബങ്ങൾക്കും കർഷകർക്കും പ്രത്യേക മേഖലകൾ അനുവദിക്കും. വിവിധ വിനോദങ്ങൾക്കും പ്രദർശനത്തിനും സൗകര്യം ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.