കുവൈത്ത് സിറ്റി: വ്യാപക പരിശോധനയും വെള്ളം, വൈദ്യുതി കണക്ഷൻ റദ്ദാക്കലും സജീവമാ ക്കിയതോടെ സ്വദേശി താമസമേഖലയിൽ കുടുംബത്തോടെയല്ലാതെ താമസിക്കുന്ന വിദേശികളോ ട് കെട്ടിടം ഉടമകൾ ഒഴിയാൻ ആവശ്യപ്പെട്ടുതുടങ്ങി. അടുത്ത ഘട്ടത്തിൽ കെട്ടിട ഉടമകൾക്കെതിരെ നടപടിയെടുക്കുമെന്ന മുനിസിപ്പാലിറ്റിയുടെ ഭീഷണിയും ഫലിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയം, സിവില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ്, ജലവൈദ്യുതി മന്ത്രാലയം, മറ്റു സര്‍ക്കാര്‍ സംവിധാനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് മുനിസിപ്പാലിറ്റി പരിശോധന നടത്തുന്നത്. 139 എന്ന ഹോട്ട്ലൈന്‍ നമ്പര്‍ വഴിയും വെബ്സൈറ്റിലൂടെയും ലഭിക്കുന്ന പരാതികളിൽ ഉടൻ നടപടി സ്വീകരിച്ചുവരുന്നുണ്ട്. ജൂലൈ ഒന്നുമുതലാണ് ചിട്ടയായും വ്യാപകമായും പരിശോധന നടത്തിവരുന്നത്.
ഒരാഴ്ചക്കിടെ 43 കെട്ടിടങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചു. 47 ബാച്ചിലേഴ്സിനെ ഒഴിപ്പിക്കുകയും 320 പേർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. മുനിസിപ്പാലിറ്റി മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതിയും സമയക്രമവും പ്രകാരമാണ് ഉദ്യോഗസ്ഥര്‍ വ്യത്യസ്ത ഭാഗങ്ങളില്‍ പരിശോധന നടത്തിയിരുന്നത്. 2020ഓടെ രാജ്യത്തെ മുഴുവൻ സ്വദേശി പാർപ്പിട മേഖലകളും കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന വിദേശികളെ പൂർണമായി ഒഴിപ്പിക്കുമെന്നാണ് തീരുമാനിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.