കുവൈത്ത് സിറ്റി: രാജ്യത്ത് റെസിഡൻഷ്യൽ ഏരിയകളിലെ സ്വകാര്യ സ്കൂളുകൾ മാറ്റും. അടുത്ത അധ്യയന വർഷാവസാനത്തോടെ റെസിഡൻഷ്യൽ ഏരിയകളിൽ പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യ സ്കൂളുകളുടെയും ലൈസൻസുകൾ റദ്ദാക്കണമെന്ന നിർദേശത്തിന് മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. കൗൺസിലിലെ നിരവധി അംഗങ്ങൾ സമർപ്പിച്ച പ്രൊപ്പോസലിനാണ് അംഗീകാരം ലഭിച്ചത്. പുതിയ തീരുമാനപ്രകാരം, സ്വകാര്യ പാർപ്പിട മേഖലകളിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്കൂളുകളുടെ ലൈസൻസുകളും അടുത്ത അധ്യയന വർഷാവസാനത്തോടെ പൂർണമായി റദ്ദാക്കും. ഇതോടെ ഇത്തരം സ്ഥാപനങ്ങൾ ഈ മേഖലകളിൽ നിന്ന് പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരും. അടച്ചുപൂട്ടൽ നടപ്പിലാക്കേണ്ട ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രാലയത്തിനായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുകയും സുരക്ഷാ-അടിസ്ഥാന സൗകര്യ മാനദണ്ഡങ്ങൾ പാലിക്കുന്ന കെട്ടിടങ്ങളിൽ മാത്രം സ്കൂളുകൾ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയുമാണ് നടപടിയുടെ ലക്ഷ്യം. റസിഡൻഷ്യൽ ഏരിയകളിലെ ഗതാഗത തിരക്ക് കുറക്കലും ഇതുവഴി ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.