കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിൽ കഴിഞ്ഞ ദിവസം നടന്ന വ്യാപക മുനിസിപ്പൽ പരിശേ ാധനകളിൽ 16 നിയമലംഘനങ്ങൾ പിടികൂടി കേസ് രജിസ്റ്റർ ചെയ്തു. ഖൈത്താൻ, ഫർവാനിയ, ജലീബ ്, ഹസാവി ഉൾപ്പെടെ മേഖലയിലാണ് മുനിസിപ്പൽ കൈയേറ്റ വിരുദ്ധ വിഭാഗത്തിെൻറ മിന്നൽ പരിശോധന നടന്നത്. പൊതുസ്ഥലം കൈയേറിയതിന് ഒമ്പത് സ്ഥാപനങ്ങൾക്കെതിരെയും വഴിയോര കച്ചവടം നടത്തിയതിന് ഏഴുപേർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇത് കൂടാതെ വിവിധ ഭാഗങ്ങളിൽനിന്നായി ഫർണിച്ചർ, പഴം- പച്ചക്കറികൾ എന്നിവയടക്കം ആറ് ടൺ സാധന സാമഗ്രികൾ പിടികൂടുകയും ചെയ്തു.
മുനിസിപ്പൽ ഉദ്യോഗസ്ഥർക്ക് പുറമെ 30 ക്ലീനിങ് ജോലിക്കാരും ആറ് ലോറികളും റെയ്ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.