കെ.ഐ.സി ഫർവാനിയ മേഖല മുഹബ്ബത്തെ റസൂൽ-22 പ്രചാരണ സമ്മേളനം കെ.ഐ.സി മജ്‍ലിസുൽ അഅ്‌ലാ അംഗം ഹംസ ബാഖവി നദ്‌വി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) മുഹബ്ബത്തെ റസൂൽ-22 നബിദിന മഹാസമ്മേളനത്തോടനുബന്ധിച്ച് സിറ്റി, ഫർവാനിയ മേഖലകളുടെ ആഭിമുഖ്യത്തിൽ പ്രചാരണ സമ്മേളനങ്ങൾ സംഘടിപ്പിച്ചു. ഒക്ടോബർ 6-7 തീയതികളിൽ അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ നടക്കുന്ന മുഹബ്ബത്തെ റസൂൽ-22 പരിപാടിയിൽ എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ്‌കോയ ജമലുല്ലൈലി, പ്രമുഖ പ്രഭാഷകൻ മുസ്തഫ ഹുദവി ആക്കോട് എന്നിവർ മുഖ്യാതിഥിയായി പങ്കെടുക്കും.
കുവൈത്ത് സിറ്റിയിലെ ബോളിവുഡ് റസ്റ്റാറന്റിൽ സംഘടിപ്പിച്ച സിറ്റി മേഖല പരിപാടിയിൽ കെ.ഐ.സി മജ്‍ലിസുൽ അഅ്‌ലാ അംഗം കുഞ്ഞിമുഹമ്മദ് കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് ഇഖ്ബാൽ ഫൈസി മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര പാർലമെന്ററികാര്യ സെക്രട്ടറി അബ്ദു കുന്നുംപുറം, നിസാമുദ്ദീൻ മന്നാനി എന്നിവർ സംസാരിച്ചു. സമീർ ചെട്ടിപ്പടി സ്വാഗതവും മുഹമ്മദ് വാണിയന്നൂർ നന്ദിയും പറഞ്ഞു.
ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഫർവാനിയ മേഖല പരിപാടി കുഞ്ഞഹമ്മദ് കുട്ടി ഫൈസിയുടെ പ്രാർഥനയോടെ ആരംഭിച്ചു. കെ.ഐ.സി മജ്‍ലിസുൽ അഅ്‌ലാ അംഗം ഹംസ ബാഖവി നദ്‌വി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അഷ്‌റഫ് അൻവരി പട്ടാമ്പി അധ്യക്ഷത വഹിച്ചു. കെ.ഐ.സി ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി, വൈസ് പ്രസിഡന്റ് മുസ്തഫ ദാരിമി എന്നിവർ സംസാരിച്ചു. കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂര് പ്രമേയപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി അബ്ദുൽ ലത്തീഫ് മൗലവി പുളിങ്ങോം സ്വാഗതവും ഇഖ്‌ബാൽ പതിയാരത്ത് നന്ദിയും പറഞ്ഞു. മുഹമ്മദലി പുതുപ്പറമ്പ്, കരീം ഫൈസി, മനാഫ് മൗലവി, ജുനൈദ് കൊറ്റി, ഫൈസൽ കുണ്ടൂര്, ശരീഫ് ഫൈസി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.