കുവൈത്ത് സിറ്റി: കുവൈത്തില്‍ 15ാം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞപ്പോള്‍ മത്സരരംഗത്തുള്ളത് 287 പേര്‍. ശനിയാഴ്ച ഉച്ചക്ക് പത്രിക പിന്‍വലിക്കാനുള്ള സമയം പിന്നിട്ടപ്പോള്‍ ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു. ഒക്ടോബര്‍ 19 മുതല്‍ 28 വരെയാണ് നാമനിര്‍ദേശ പത്രിക സ്വീകരിച്ചത്. പത്രിക സമര്‍പ്പണത്തിന്‍െറ അവസാന ദിവസം മൊത്തം 455 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതിനിടയില്‍തന്നെ തെരഞ്ഞെടുപ്പ് കമീഷന്‍ സൂക്ഷ്മപരിശോധന ആരംഭിക്കുകയും സ്ഥാനാര്‍ഥികള്‍ക്ക് പത്രിക പിന്‍വലിക്കാന്‍ അവസരം നല്‍കുകയുമായിരുന്നു. ഇതില്‍ 128 പേര്‍ മത്സരരംഗത്തുനിന്ന് സ്വയം പിന്‍വാങ്ങിയപ്പോള്‍ 40പേരുടെ പത്രിക തള്ളി. രാജകുടുംബാംഗത്തിന്‍േറതുള്‍പ്പെടെ നിരവധി പത്രികകളാണ് സൂക്ഷ്മപരിശോധനയില്‍ കമീഷന്‍ തള്ളിയത്.
മുന്‍ പാര്‍ലമെന്‍റ് അംഗങ്ങളായ അബ്ദുല്‍ ഹമീദ് ദശ്തി, ഹാനി ഹുസൈന്‍, സഫാഹ് അല്‍ ഹാഷിം തുടങ്ങിയ പ്രമുഖരും പത്രിക തള്ളപ്പെട്ടവരില്‍ പെടും. അഞ്ചാം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ സ്ഥാനാര്‍ഥികളായുള്ളത്, 69 പേര്‍. ഇവിടെ 140 പേര്‍ പത്രിക സമര്‍പ്പിച്ചപ്പോള്‍ 59 പേര്‍ പിന്‍വാങ്ങുകയും 12 പേരുടേത് തള്ളുകയും ചെയ്തു. 68 പേര്‍ ശേഷിച്ച നാലാം മണ്ഡലമാണ് സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ തൊട്ടുപിന്നില്‍. ഇവിടെ ആകെ 116 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. 37 പേര്‍ പിന്‍വാങ്ങുകയും 11 പേരെ അയോഗ്യരാക്കുകയും ചെയ്തു. ഒന്നാം മണ്ഡലത്തില്‍ 72 പേര്‍ പത്രിക സമര്‍പ്പിക്കുകയും 13 പേര്‍ പിന്‍വലിക്കുകയും ഏഴുപേരെ അയോഗ്യരാക്കുകയും ചെയ്തു. നവംബര്‍ 26നാണ് തെരഞ്ഞെടുപ്പ്. ആകെ അഞ്ചുമണ്ഡലങ്ങളാണുള്ളത്. ഓരോ മണ്ഡലത്തില്‍നിന്നും 10 പേരെ തെരഞ്ഞെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.