കുവൈത്തിൽ ഗതാഗത നിയമലംഘനത്തി​െൻറ പിഴ ഉയർത്താൻ നീക്കം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഉയർത്താൻ നീക്കം. ഇതുമായി ബന്ധപ്പെട്ട കരടുനിയമം കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം ചർച്ച ചെയ്​തു. ശിക്ഷ കടുപ്പിച്ചാൽ നിയമലംഘനങ്ങൾ കുറയുകയും അതുവഴി അപകടങ്ങളും കുറയുമെന്നാണ്​ അധികൃതരുടെ കണക്കുകൂട്ടൽ. ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗവും മറ്റു ഗതാഗത നിയമലംഘങ്ങളുമാണ്​ മിക്കവാറും അപകടങ്ങൾക്കിടയാക്കുന്നതെന്നാണ്​ ഗതാഗത വകുപ്പി​െൻറ വിലയിരുത്തൽ.

നേരത്തെ ഗതാഗത നിയമലംഘനങ്ങൾക്കുള്ള കുറഞ്ഞ ശിക്ഷ 50 ദീനാർ പിഴയിൽനിന്ന് 100 ദീനാറായി ഉയർത്തിയതും വാഹനം കസ്​റ്റഡിയിലെടുക്കാനുള്ള തീരുമാനവും അപകടങ്ങൾ കുറക്കാൻ കാരണമായിട്ടുണ്ട്​. ജനസംഖ്യയും വാഹന​ങ്ങളും വർധിച്ചിട്ടും അപകടങ്ങളിലെ മരണനിരക്ക്​ കുറഞ്ഞുവരുന്നു. സീറ്റ്​ ബെൽറ്റ്​ കർശനമാക്കിയതുൾപ്പെടെ കാര്യങ്ങൾ ഫലപ്രദമാണെന്നാണ്​ ഇത്​ സൂചിപ്പിക്കുന്നത്​. മരണത്തിന്​ സാധ്യതയുണ്ടായിരുന്ന കേസുകൾ പരിക്കിൽ ഒതുങ്ങാൻ ഇത്​ വഴിയൊരുക്കി. ഗതാഗത നിയമം പാലിക്കുന്നതിനെ ആളുകൾ ഗൗരവത്തിലെടുക്കുന്ന വിധത്തിൽ പിഴകൾ കുത്തനെ വർധിപ്പിക്കാനാണ്​ അധികൃതർ ആലോചിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.