ഫലസ്തീനെ അംഗീകരിച്ച് കൂടുതൽ രാജ്യങ്ങൾ; സ്വാഗതം ചെയ്തു കുവൈത്ത്

കുവൈത്ത് സിറ്റി: ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച പോർച്ചുഗൽ, യു.കെ, കാനഡ, ആസ്‌ട്രേലിയ രാജ്യങ്ങളുടെ തീരുമാനത്തെ കുവൈത്ത് സ്വാഗതം ചെയ്തു. മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം സാക്ഷാത്കരിക്കുന്നതിനും സഹായകമായ ഈ നടപടിയെ കുവൈത്ത് അഭിനന്ദിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഫലസ്തീൻ പ്രശ്നത്തിന് ന്യായവും സമഗ്രവുമായ പരിഹാരം കണ്ടെത്തുന്നതിനും, മേഖലയിലെ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും, എല്ലാ രാജ്യങ്ങൾക്കും അഭിവൃദ്ധി ഉറപ്പാക്കലും ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾക്ക് തീരുമാനം ഊർജജം പകരുമെന്നും ചൂണ്ടികാട്ടി.

1967 ലെ അതിർത്തിക്കുള്ളിൽ കിഴക്കൻ ജറുസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കൽ, ഫലസ്തീൻ ജനതയുടെ അവകാശങ്ങളെ പിന്തുണക്കൽ എന്നിവയിൽ കുവൈത്തിന്റെ ഉറച്ച നിലപാടും മന്ത്രാലയം ആവർത്തിച്ചു. മറ്റ് രാജ്യങ്ങളോടും സമാന നിലപാട് പിന്തുടരാൻ അഭ്യർത്ഥിച്ചു.

Tags:    
News Summary - More countries recognize Palestine; Kuwait welcomes it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.