ആരോഗ്യ മന്ത്രാലയ ജീവനക്കാർക്കും ബന്ധുക്കൾക്കും നേരിട്ട്​ കുവൈത്തിലേക്ക്​ വരാം

കുവൈത്ത്​ സിറ്റി: കുവൈത്ത്​ ആരോഗ്യ മന്ത്രാലയ ജീവനക്കാർക്കും ഭാര്യ/ഭർത്താവ്, മക്കൾ എന്നിവർക്കും നേരിട്ട്​ കുവൈത്തിലേക്ക്​ വരാൻ അനുമതി. ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന്​ നേരിട്ട്​ കുവൈത്തിലേക്ക്​ നേരിട്ട്​ വരുന്നതിന്​ ഏർപ്പെടുത്തിയ വിലക്കിൽ ഇവർക്ക്​ ഇളവ്​ നൽകിയുള്ള സർക്കാർ ഉത്തരവി​െൻറ അടിസ്ഥാനത്തിൽ വ്യോമയാന വകുപ്പ്​ വിമാനക്കമ്പനികൾക്ക്​ ഇതുസംബന്ധിച്ച നിർദേശം നൽകി. ഇഖാമയോ എൻട്രി വിസയോ ഉണ്ടായിരിക്കണമെന്നും കോവിഡ്​ പ്രോ​േട്ടാകോൾ പാലിക്കണമെന്നും നിബന്ധനയുണ്ട്​. നേരത്തെ ചാർ​േട്ടഡ്​ വിമാനത്തിൽ ആരോഗ്യ മന്ത്രാലയം ഏതാനും ജീവനക്കാരെ നേരിട്ട്​ കൊണ്ടുവന്നിരുന്നു. അനുമതി ലഭിച്ച സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയ ജീവനക്കാരെയും ബന്ധുക്കളെയും കൊണ്ടുവരാൻ വിമാനക്കമ്പനികൾ വരും ദിവസങ്ങളിൽ സർവീസ്​ ക്രമീകരിച്ചേക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.