കുവൈത്ത് സിറ്റി: രാജ്യത്ത് മിതമായ കാലാവസഥ തുടരുന്നു. വരുന്ന ആഴ്ച പകൽ ചൂടുള്ള കാലാവസ്ഥയും രാത്രിയിൽ മിതമായതോ തണുത്തതോ ആയ കാലാവസ്ഥയും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ ദിശയിൽനിന്ന് വ്യാപിക്കുന്ന ഒരു ഉയർന്ന മർദം രാജ്യത്തെ സ്വാധീനിക്കുന്നുണ്ടെന്നും ഇത് ചൂടുള്ളതും വരണ്ടതുമായ വായുവിനൊപ്പം നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റും കൊണ്ടുവരുമെന്നും കാലാവസ്ഥ വകുപ്പ് ഡയറക്ടർ ദരാർ അൽ അലി പറഞ്ഞു.
ശനിയാഴ്ച പകൽ താപനില 37 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും ചൂട് കൂടുതലായിരിക്കുമെന്നുമാണ് സൂചന. തെക്ക് പടിഞ്ഞാറുനിന്ന് മണിക്കൂറിൽ 10 മുതൽ 30 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. രാത്രിയിൽ താപനില 17 മുതൽ 19 ഡിഗ്രി സെൽഷ്യസ് വരെ കുറയും. വടക്ക് പടിഞ്ഞാറ് ദിശയിൽനിന്ന് മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകൽ സമയത്തെ ചൂടുള്ള കാലാവസ്ഥയെ നേരിടാൻ തയാറെടുക്കണമെന്നും തണുപ്പുള്ള രാത്രികൾ പ്രതീക്ഷിക്കണമെന്നും കാലാവസ്ഥ വകുപ്പ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.