കുവൈത്ത് സിറ്റി: വ്യാജരേഖ ചമച്ചതിനും പൊതു ഫണ്ട് ദുരുപയോഗം ചെയ്തതിനും പൊതുമരാമത്ത് മന്ത്രാലയത്തിലെ ഒരു സൂപ്പർവൈസറി ഉദ്യോഗസ്ഥനെയും മറ്റുള്ളവരെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ)യാണ് നടപടി സ്വീകരിച്ചത്.
എല്ലാ ഗുരുതരമായ വിവരങ്ങളിലും റിപ്പോർട്ടുകൾ പരിശോധിക്കുന്നതും തെളിവുകൾ ശേഖരിക്കുന്നതും ഉൾപ്പെടെയുള്ള അന്വേഷണം നടത്തുന്നത് തുടരുമെന്ന് നസാഹ വ്യക്തമാക്കി. തങ്ങളുടെ പ്രവർത്തനത്തെ പിന്തുണച്ചതിന് ഇൻഫോർമർമാരെ അതോറിറ്റി പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.