കുവൈത്ത് സിറ്റി: നാലു ദിവസമായി കടലിൽ കാണാതായ സ്വദേശി യുവാവ് സഈദ് അൽ മുസ്ലിമിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. അതേസമയം, ഇദ്ദേഹം മീൻപിടിക്കാൻ ഉപയോഗിച്ചതെന്നു കരുതപ്പെടുന്ന ചൂണ്ടയടക്കം ഉപകരണങ്ങൾ കഴിഞ്ഞദിവസം കണ്ടെത്തിയതായി ഫയർഫോഴ്സിലെ പൊതുജന സമ്പർക്ക വിഭാഗം അറിയിച്ചു. നാലുദിവസം മുമ്പ് രാജ്യത്തിെൻറ തെക്കൻ സമുദ്ര മേഖലയായ അർയാഖിലിൽനിന്നാണ് സഈദ് അൽ മുസ്ലിമിനെ കാണാതായത്. തീരസുരക്ഷാ വിഭാഗവും സീ ഫയർഫോഴ്സ് വിഭാഗവും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.